Browsing Category

Travel


VIEW POST

View more
Travel

ടിയാൻമെൻ മല : സാഹസികരുടെ സ്വർഗം

on
സെപ്റ്റംബർ 13, 2018

            പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് കുത്തനെ കയറി പോവുന്ന ഒരു റോപ്പ് വേ. താഴോട്ടു നോക്കിയാൽ കാണുന്ന മലനിരയെ ചുറ്റിപ്പിണഞ്ഞു കയറുന്ന 99 ഹെയർപിൻ വളവുകൾ. മലമുകളിൽ പാറക്കെട്ടുകളുടെ വശത്ത് വായുവിൽ നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില്ലുപാത (Glassbottom walkway).  ചില്ലുപാത തീരുന്നിടത്ത് നിന്നും താഴോട്ടു നടന്നാൽ എത്തിച്ചേരുന്നത് മലയെ തുളച്ചു മറുവശം വരെ ചെന്നെത്തുന്ന ഒരു ഭീമാകാരൻ ഗുഹാമുഖത്തിനു താഴെ. താഴെ നിന്നും ഗുഹ വരെ നടന്നു കയറുവാൻ…


VIEW POST

View more
Travel

ഷിങ്ങ്പിങ്ങ് : മലകളുടെയും പുഴകളുടെയും നാട്!

on
ഓഗസ്റ്റ്‌ 15, 2018

            പുലർകാലത്തിന്റെ ആലസ്യത്തിൽ വളഞ്ഞും പുളഞ്ഞും നിറഞ്ഞൊഴുകുന്ന പുഴ. ഇരുകരകളിലും കുത്തനെ പച്ച പുതച്ചുയർന്നു നിൽക്കുന്ന പാറക്കുന്നുകൾ. രാത്രി പെയ്ത മഴ വിരിച്ചിട്ട ഒരു നേരിയ മൂടുപടം പോലെ കുന്നുകൾക്ക് മുകളിൽ പാറി നിൽക്കുന്ന കോടമഞ്ഞ്‌. തെളിഞ്ഞൊഴുകുന്ന ആ പുഴയിലൂടെ അതിരാവിലെ ഒരു ബോട്ട് യാത്ര. ഈ കാഴ്ച്ചാനുഭൂതിയൊരുക്കി സഞ്ചാരികളെ മാടി വിളിക്കുന്ന ഒരു ചൈനീസ് താഴ്വാര ഗ്രാമമാണ് ഷിങ്ങ്പിങ്ങ് (xingping)….


VIEW POST

View more
Travel

സിൻക്വേ ടെറേ : പച്ച ജാലകങ്ങളുടെ നാട്ടിൽ

on
മാർച്ച്‌ 2, 2018

             ഇറ്റലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകൾ റോം, വെനീസ്, പിസാ ഇവയൊക്കെയാണ്. എന്നാൽ ‘സിൻക്വേ ടെറേ’ (cinque terre) എന്ന പേര് നമുക്കത്ര പരിചിതമല്ല. ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുഞ്ഞു നാടാണ് സിൻക്വേ ടെറേ. വളരെ പ്രത്യേകതകളുള്ളൊരു നാടാണിത്. പേരിൽ നിന്ന് തന്നെ തുടങ്ങുന്നു ആ പ്രത്യേകതകൾ. സിൻക്വേ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ അഞ്ച്…


VIEW POST

View more
Travel

വൂളിങ്ങ് യുവാൻ : അവതാർ സിനിമയിലെ കുന്നുകൾ

on
ഫെബ്രുവരി 23, 2018

                   “അവതാർ” സിനിമ കണ്ടവരെയെല്ലാം ഒരു പക്ഷെ ഏറ്റവും വിസ്മയിപ്പിച്ച  ഭാഗമായിരിക്കാം വായുവിലേക്കുയർന്നു പൊങ്ങി മൂടൽമഞ്ഞിൽ പാറി നിന്ന ഹല്ലേലൂയാ കുന്നുകൾ. ആ മായാലോകം സ്ക്രീനിൽ കണ്ടാസ്വദിച്ചിരുന്നപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല അതിനോട് കിടപിടിക്കുന്ന ഒരു മായാലോകം യഥാർത്ഥത്തിൽ ഭൂമിയിലുണ്ടെന്നും ഒരിക്കൽ ഞങ്ങൾ അവിടെപ്പോവുമെന്നും !

                 തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ മായാലോകം സ്ഥിതി ചെയ്യുന്ന വൂളിങ്ങ് യുവാൻ…


VIEW POST

View more
Travel

ഫിഫി ദ്വീപ് : കടൽക്കരയിൽ ഒരു രാത്രി

on
ഫെബ്രുവരി 22, 2018

                  നാല് കൊല്ലം മുമ്പാണ്. ലിയനാർഡോ ഡികാപ്രിയോയെ മനസ്സിൽ വെച്ചാരാധിച്ചിരുന്ന ഒരു കോളേജുകാരി ഡികാപ്രിയോ നായകനായ “ദി ബീച്ച്” എന്ന സിനിമ കാണുകയായിരുന്നു. സഞ്ചാരിയായ നായകന് ഒരു രഹസ്യ ദ്വീപിലേക്കുള്ള വഴി അടയാളപ്പെടുത്തി വെച്ചിട്ടുള്ള ഒരു ഭൂപടം കളഞ്ഞു കിട്ടുന്നു. പുറം ലോകം വിട്ടെറിഞ്ഞ്‌, സംഗീതവും നൃത്തവും ഒക്കെ ആയി പാറക്കെട്ടുകൾക്കു നടുവിലെ മണൽത്തീരത്ത് ജീവിതം ആഘോഷിക്കുന്ന കുറച്ചു പേർ മാത്രമുള്ള ഒരു ദ്വീപ്. മായാലോകം പോലെയുള്ള ആ…


VIEW POST

View more
Travel

ലിയാവോ നദീതീരം : ചൈനയുടെ ചുവന്ന തീരം

on
ഫെബ്രുവരി 21, 2018

            “ഐ” എന്ന തമിഴ് സിനിമയിലെ ഒരു ഗാനരംഗത്തിൽ  ഏതോ ഒരു കടലോരത്ത് അനന്തതയോളം പരന്നു കിടക്കുന്നൊരു ചുവപ്പു പാടത്തിനു നടുവിലെ മരപ്പാലത്തിലൂടെ വിക്രവും ഏമി ജാക്ക്സനും പ്രണയിച്ചു നടക്കുന്ന ഒരു ദൃശ്യം ഉണ്ട്. ആ രംഗങ്ങൾ തിയ്യറ്ററിൽ ഇരുന്നു കാണുമ്പോൾ മനസ്സിലോർത്തത്, ഇതെല്ലാം വെറും ക്യാമറട്രിക്ക് ആണെന്നും, ഇത് പോലെ വിചിത്ര സുന്ദരമായ സ്ഥലങ്ങൾ ഒന്നും ഭൂമിയിൽ കാണില്ലെന്നുമാണ്. ഏതായാലും തിരിച്ചു വീട്ടിലെത്തിയ ശേഷം അങ്ങനൊരു സ്ഥലമുണ്ടോ…


VIEW POST

View more
Travel

മിറ്റിയോറ : ആകാശ മഠങ്ങൾ !

on
ഫെബ്രുവരി 18, 2018

       ചിത്രങ്ങളിൽ കണ്ടാൽ യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാവാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് ഭൂമിയിൽ.  സ്വന്തം കണ്ണുകളാൽ കണ്ടാലേ വിശ്വാസമാവൂ. എന്നാൽ വേറെ ചില സ്ഥലങ്ങളുണ്ട്. അവിടമെല്ലാം ചെന്ന് കണ്ട് വീട്ടിൽ തിരിച്ചെത്തിയാലും അതൊരു യാഥാർഥ്യം ആയിരുന്നുവെന്ന് വിശ്വാസം വരാത്ത  ചിലയിടങ്ങൾ.  അത്തരമൊരു കാഴ്ച്ചാനുഭവം ആണ് ഗ്രീസിലെ മിറ്റിയോറ കുന്നുകൾ.

       പറഞ്ഞു വരുമ്പോൾ യൂറോപ്പ്യൻ യൂണിയന്റെ ഭാഗമാണ് ഗ്രീസ്.  യൂറോ തന്നെയാണ് കറൻസി.  മറ്റു യൂറോപ്പ്യൻ രാജ്യങ്ങൾ…

ഗൗതവും താരയും
Kerala, India

‌ഞങ്ങൾ ഗൗതവും താരയും. ലോകം ചുറ്റിക്കാണുന്നതിൽ ആവേശം കണ്ടെത്തുന്ന രണ്ട് മലയാളികൾ. 2015 മുതലാണ് ഞങ്ങൾ ഒരുമിച്ചത്. യാത്രകളിലും ജീവിതത്തിലും. പല നാടുകൾ കണ്ടു. തായ്ലാൻഡിൽ കടുവകൾക്കൊപ്പം കളിച്ചു. ചൈനയിലെ ചില്ലുപാലത്തിലൂടെ നടന്നു. തുർക്കിയിലെ ദർവീശുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡോനേഷ്യൻ കടലിലെ പവിഴപ്പുറ്റുകളെ ചെന്ന് തൊട്ടു. സ്ലോവേനിയയിലെ തോട്ടങ്ങളിൽ നിന്നും ആപ്പിൾ പറിച്ചു കഴിച്ചു. കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ഈ കൂട്ടത്തിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നു. ഈ യാത്രകളിൽ നിന്നും ഞങ്ങൾ തിരികെക്കൊണ്ടു വന്ന ചിത്രങ്ങളും കഥകളും ചേർത്ത് വെച്ച ഡയറിയാണിത്. ഞങ്ങളുടെ ഓർമ്മക്കുറിപ്പുകൾ!