പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് കുത്തനെ കയറി പോവുന്ന ഒരു റോപ്പ് വേ. താഴോട്ടു നോക്കിയാൽ കാണുന്ന മലനിരയെ ചുറ്റിപ്പിണഞ്ഞു കയറുന്ന 99 ഹെയർപിൻ വളവുകൾ. മലമുകളിൽ പാറക്കെട്ടുകളുടെ വശത്ത് വായുവിൽ നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില്ലുപാത (Glassbottom walkway). ചില്ലുപാത തീരുന്നിടത്ത് നിന്നും താഴോട്ടു നടന്നാൽ എത്തിച്ചേരുന്നത് മലയെ തുളച്ചു മറുവശം വരെ ചെന്നെത്തുന്ന ഒരു ഭീമാകാരൻ ഗുഹാമുഖത്തിനു താഴെ. താഴെ നിന്നും ഗുഹ വരെ നടന്നു കയറുവാൻ…