Browsing Category

Travel


VIEW POST

View more
Travel

കുർദ്ദിസ്ഥാൻ : ഇറാനിലെ ഗ്രാമക്കാഴ്ചകളിലൂടെ

on
ഓഗസ്റ്റ്‌ 1, 2020

                     മാജിദ് മജീദിയുടെയും അബ്ബാസ് കിയരോസ്താമിയുടേയുമെല്ലാം സിനിമകളിൽ കണ്ടു പരിചയിച്ച ഇറാനിയൻ ഗ്രാമങ്ങൾ കാണണമെന്ന മോഹം കൊണ്ടാണ് കുർദ്ദിസ്ഥാൻ ഇറാൻ യാത്രയിൽ ഉൾപ്പെടുത്തിയത്. വരണ്ട, പൊടി നിറഞ്ഞ,  സിവിലൈസേഷന് പുറത്താണോ എന്നു തോന്നിപ്പോവുന്ന ഗ്രാമങ്ങൾ! പ്രതീക്ഷ തെറ്റിക്കാതെ പതിനാറു ദിവസങ്ങൾ  നീണ്ടു നിന്ന യാത്രയിൽ ഏറ്റവും പ്രിയപ്പെട്ടതായി അതു മാറുകയും ചെയ്തു. ഇറാനിൽ കണ്ട സ്ഥലങ്ങളിൽ…


VIEW POST

View more
Travel

ചിതൽപ്പുറ്റ് പോലുള്ള വീടുകളുടെ നാട്ടിൽ

on
ഓഗസ്റ്റ്‌ 1, 2020

                             സാന്റോറിനിയിൽ നിന്നും ഏഥൻസിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുന്തോറും ചങ്കിടിപ്പ് കൂടുകയായിരുന്നു. അവിടെയെത്തുന്നത് വൈകിയാൽ ഏഥൻസിൽ നിന്നും തുർക്കിയിലെ കപ്പഡോക്കിയയിലേക്കുള്ള ഫ്ലൈറ്റ് വിട്ട് പോവും. ഭയന്നത് പോലെ തന്നെ സംഭവിച്ചു. ഏഥൻസിലെത്തിയത് മൂന്ന് മണിക്കൂർ വൈകിയാണ്. 15 മിനിറ്റ് വ്യത്യാസത്തിൽ കണക്റ്റിംഗ്‌ ഫ്ലൈറ്റ് മിസ്സായി. അങ്ങനെ കപ്പഡോക്കിയ കാണുക എന്ന ഒരുപാട് കാലത്തെ മോഹം നടക്കാതെ പോയി. എങ്കിലും ഭീമൻ ചിതൽപ്പുറ്റുകൾ പോലെ തോന്നിക്കുന്ന ഗുഹാ വീടുകളും, അതിൽ…


VIEW POST

View more
Travel

ബഡാബി സൂർത്തിലെ സൂര്യോദയം

on
ജൂലൈ 12, 2020

                         ഇന്ത്യക്ക് പുറത്തു യാത്ര ചെയ്യുമ്പോൾ റോഡ് ട്രിപ്പുകൾ എന്ന ആഗ്രഹം മിക്കപ്പോഴും നടക്കാറില്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രകളധികവും സമയ പരിമിതി മൂലം രാത്രിയിലാക്കാറാണ് പതിവ്. രാത്രി ട്രെയിനിലോ ബസിലോ കേറി ഇരുന്നാൽ പിറ്റേന്ന് അടുത്ത സ്ഥലത്തെത്താം. അധികം ദൂരമുള്ള സ്ഥലങ്ങളാണെങ്കിൽ യാത്ര വിമാനമാർഗമാക്കും. രണ്ടായാലും പോകുന്ന വഴിയിലുള്ള കാഴ്ചകൾ നഷ്ടമാകും. എന്നാൽ പുറത്തെ കാഴ്ചകൾ കണ്ട് ബസിലിരിക്കാൻ വേണ്ടി മാത്രം ഒരു ദിവസം…


VIEW POST

View more
Travel

ടെഹ്‌റാൻ – മലമുകളിലെ ഫുഡ് സ്ട്രീറ്റ്

on
ജൂലൈ 12, 2020

                                                          ഇറാൻ യാത്രയിൽ ആദ്യം കാലു കുത്തിയത് തലസ്ഥാന നഗരമായ ടെഹ്‌റാനിലാണ്. ഒരു രാജ്യം സന്ദർശിക്കുമ്പോൾ അതിന്റെ തലസ്ഥാനം ഒഴിവാക്കരുതല്ലോ. എത്തുന്ന ദിവസം അധികം പ്ലാനുകളില്ലാതെ വിസാ പരിപാടികളും…


VIEW POST

View more
Travel

ആയിരം ക്ഷേത്രങ്ങളുടെ ബാഗൻ

on
ജൂലൈ 12, 2020

                                അങ്കോർ വാറ്റ് ക്ഷേത്ര സമുച്ചയത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരപ്രിയർ ചുരുക്കമായിരിക്കും. വാസ്തുവിദ്യയുടെ തലയെടുപ്പും ക്ഷേത്രവളപ്പിന്റെ വലുപ്പവും മൂലം  ലോകപ്രസിദ്ധമാണ്  കംബോഡിയയിലെ ഈ ക്ഷേത്രസമുച്ചയം. എന്നാൽ നമ്മുടെ അയൽപക്ക രാജ്യമായ മ്യാൻമറിൽ അങ്കോർ വാറ്റിനെക്കാൾ വിസ്താരവും ഗാംഭീര്യവുമുള്ള മറ്റൊരു ക്ഷേത്രസമുച്ചയമുണ്ടെന്നത് നമ്മൾക്ക് പലർക്കുമറിയില്ല. രണ്ടായിരത്തിലധികം ബുദ്ധക്ഷേത്രങ്ങളുള്ള ഒരു ഗ്രാമം! അതാണ്  ബാഗൻ (Bagan) ! ചെറുതും വലുതുമായി, 100 ചതുരശ്ര കിലോമീറ്ററോളം വരുന്ന ഒരു പ്രദേശമാകെ നിറഞ്ഞ് കിടക്കുന്നു ഇവിടത്തെ…


VIEW POST

View more
Travel

മോണിവയിലെ ബുദ്ധപ്രതിമകൾ

on
ജൂലൈ 12, 2020

                                       ഇന്ത്യയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാർക്ക് അത്ര പരിചയമില്ലാത്ത രാജ്യമാണ് മ്യാൻമർ. പഴയ ബർമ. ആ ഒരു കൗതുകം തന്നെയാണ് മ്യാൻമർ കാഴ്ചകൾ തേടിയുള്ളൊരു യാത്രയിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചത്. മ്യാൻമറിലെ സ്ഥലങ്ങളെടുത്താൽ ചിലർക്കെങ്കിലും പരിചയമുള്ളത് റങ്കൂൺ ആയിരിക്കും. പഴയ ബർമയുടെ തലസ്ഥാനം. റങ്കൂണിന്റെ ഇന്നത്തെ പേര് യാങ്കോൺ. പക്ഷേ രാജ്യത്തിന്റെ  പേരിനൊപ്പം തലസ്ഥാനവും മാറി ഇന്ന് മ്യാൻമാറിന്റെ തലസ്ഥാനം നേപായിഡോ (naypayidaw) ആണ്. പക്ഷെ വലിയ നഗരം…


VIEW POST

View more
Travel

സാന്റോറിനിയിലൂടെ ഒരു സ്കൂട്ടർ റൈഡ്

on
ജൂലൈ 12, 2020

          യാത്രകളും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കിൽ ഗ്രീസിലെ സാന്റോറിനി ദ്വീപിന്റെ ഒരു ചിത്രമെങ്കിലും എപ്പോഴെങ്കിലുമായി നിങ്ങളെ അസൂയപ്പെടുത്തിയിട്ടുണ്ടാകും. ട്രാവൽ ഫോട്ടോഗ്രാഫി പേജുകളിലെ സ്ഥിരം സാന്നിധ്യമാണ് സാന്റോറിനിയിലെ വെള്ള പൂശിയ വീടുകളും അവക്കിടയിൽ നീല നിറത്തിൽ പൊന്തി നിൽക്കുന്ന പള്ളിമകുടങ്ങളും, ഇടയിലൂടെ പൊന്തിയും താണും കിടക്കുന്ന പടിക്കെട്ടുകളും. ഗ്രീസിലും, യൂറോപ്പിലും, മാത്രമല്ല, ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ‘റൊമാന്റിക് ഡെസ്റ്റിനേഷൻ’ ആണ് സാന്റോറിനി. ഞങ്ങളുടെ ഗ്രീസ് യാത്രയുടെ പ്രധാന ലക്ഷ്യവും സാന്റോറിനി…


VIEW POST

View more
Travel

ബ്ലെഡ് തടാകം

on
മാർച്ച്‌ 16, 2019

                  സ്ലൊവീനിയ (slovenia) എന്ന രാജ്യത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്താണ്? പ്രത്യേകിച്ചൊന്നുമില്ലല്ലേ ? നമ്മളിലധികം പേർക്കും ഈ രാജ്യത്തെപ്പറ്റിയോ, ഭൂപടത്തിലെ അതിന്റെ സ്ഥാനത്തെപ്പറ്റിയോ യാതൊരു ധാരണയും കാണാനിടയില്ല. എന്നാൽ ഇങ്ങനെ ആരാലുമറിയപ്പെടാതെ കിടക്കുന്ന ഗതി വരേണ്ടൊരു രാജ്യമല്ല സ്ലൊവീനിയ. മഞ്ഞുമലകളും, നീലത്തടാകങ്ങളും, പച്ചപ്പുൽമേടുകളിൽ മേയുന്ന പശുക്കളും, കൊച്ചു കൊച്ചു ഗ്രാമങ്ങളുമെല്ലാമായി ഭൂപ്രകൃതിയുടെ മനോഹാരിതയിൽ സ്വിറ്റ്‌സർലാൻഡിനോട് വരെ കിട നിൽക്കുന്ന നാടാണ് സ്ലൊവീനിയ. ഇറ്റലി, ഓസ്ട്രിയ, ഹംഗറി, ക്രോയേഷ്യ…


VIEW POST

View more
Travel

ലോകം കാണാം, ജോലി കളയാതെ, പോക്കറ്റ് കീറാതെ !

on
ഡിസംബർ 15, 2018

                              ലോകം കാണാൻ ആഗ്രഹമില്ലാത്തവരായി അധികമാരും കാണില്ല. പക്ഷെ നാട്ടിലെ സ്ഥലങ്ങൾ ചുറ്റിയടിക്കാൻ പോവുന്നത്ര എളുപ്പമല്ല വിദേശയാത്രകൾ. എന്നാൽവേണ്ട രീതിയിൽ തയ്യാറെടുത്താൽ ജീവിത വീക്ഷണം തന്നെ മാറ്റി മറിക്കുന്നഅനുഭവങ്ങളാകാം ഓരോ  ലോകയാത്രകളും. അത്കൊണ്ട് അത്തരം താല്പര്യമുള്ളവർക്ക് വേണ്ടി, ഞാനുംതാരയും ഒരുമിച്ച് ചെയ്ത ബാക്ക്പാക്ക് യാത്രകളിൽനിന്നും ഞങ്ങൾ പഠിച്ച, ശീലിച്ച്…


VIEW POST

View more
Travel

സക്കിൻതോസ് ദ്വീപ്

on
ഡിസംബർ 2, 2018

            ആദ്യമായിട്ടാണ് ഒരു പ്രൊപ്പല്ലർ ഫ്ലൈറ്റിൽ കയറുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വിമാനങ്ങൾ വലുപ്പത്തിൽ പിന്നിലാണെങ്കിലും ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ കുറച്ചു പേരെ എത്തിക്കാൻ മിടുക്കന്മാരാണ്. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ നിന്നും  സക്കിൻതോസ് ദ്വീപിലേക്കാണ് ഈ വിമാനം ഞങ്ങളെ കൊണ്ട് പോവുന്നത്. നാൽപ്പത് മിനിറ്റ് മാത്രമുള്ള യാത്ര. ടേക്ക് ഓഫ് സമയത്തെ സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിച്ച ശേഷം ഒന്ന് പോയി വെള്ളം കുടിച്ച് വന്ന് ലാൻഡിങ്ങ്…

ഗൗതവും താരയും
Kerala, India

‌ഞങ്ങൾ ഗൗതവും താരയും. ലോകം ചുറ്റിക്കാണുന്നതിൽ ആവേശം കണ്ടെത്തുന്ന രണ്ട് മലയാളികൾ. 2015 മുതലാണ് ഞങ്ങൾ ഒരുമിച്ചത്. യാത്രകളിലും ജീവിതത്തിലും. പല നാടുകൾ കണ്ടു. തായ്ലാൻഡിൽ കടുവകൾക്കൊപ്പം കളിച്ചു. ചൈനയിലെ ചില്ലുപാലത്തിലൂടെ നടന്നു. തുർക്കിയിലെ ദർവീശുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡോനേഷ്യൻ കടലിലെ പവിഴപ്പുറ്റുകളെ ചെന്ന് തൊട്ടു. സ്ലോവേനിയയിലെ തോട്ടങ്ങളിൽ നിന്നും ആപ്പിൾ പറിച്ചു കഴിച്ചു. കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ഈ കൂട്ടത്തിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നു. ഈ യാത്രകളിൽ നിന്നും ഞങ്ങൾ തിരികെക്കൊണ്ടു വന്ന ചിത്രങ്ങളും കഥകളും ചേർത്ത് വെച്ച ഡയറിയാണിത്. ഞങ്ങളുടെ ഓർമ്മക്കുറിപ്പുകൾ!