ഞങ്ങൾ ഗൗതവും താരയും. ലോകം ചുറ്റിക്കാണുന്നതിൽ ആവേശം കണ്ടെത്തുന്ന രണ്ട് മലയാളികൾ. 2015 മുതലാണ് ഞങ്ങൾ ഒരുമിച്ചത്. യാത്രകളിലും ജീവിതത്തിലും. പല നാടുകൾ കണ്ടു. തായ്ലാൻഡിൽ കടുവകൾക്കൊപ്പം കളിച്ചു. ചൈനയിലെ ചില്ലുപാലത്തിലൂടെ നടന്നു. തുർക്കിയിലെ ദർവീശുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡോനേഷ്യൻ കടലിലെ പവിഴപ്പുറ്റുകളെ ചെന്ന് തൊട്ടു. സ്ലോവേനിയയിലെ തോട്ടങ്ങളിൽ നിന്നും ആപ്പിൾ പറിച്ചു കഴിച്ചു. കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ഈ കൂട്ടത്തിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നു. ഈ യാത്രകളിൽ നിന്നും ഞങ്ങൾ തിരികെക്കൊണ്ടു വന്ന ചിത്രങ്ങളും കഥകളും ചേർത്ത് വെച്ച ഡയറിയാണിത്. ഞങ്ങളുടെ ഓർമ്മക്കുറിപ്പുകൾ!